Latest NewsKeralaNews

കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ: പരിഹസിച്ച് നടൻ ജോയ് മാത്യു

പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജോറോമിന്റെ ശമ്പളം ഒരു ലക്ഷമായി വര്‍ധിപ്പിച്ചതായി വാർത്തകൾ വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി നടന്‍ ജോയ് മാത്യു രംഗത്ത്.

read also:ഒരു മനുഷ്യന്റെ ജീവിതം കേരളത്തിൽ കത്തിച്ചപ്പോൾ എല്ലാ പുരോഗമന ഇടതുപക്ഷ വാഴപിണ്ടികളും മൗന വ്രതത്തിലാണ്: ഹരീഷ് പേരടി

ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നായിരുന്നു താരത്തിന്റെ പരിഹാസം. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ് എന്നും അദ്ദേഹം കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഗ്രേസ് മാര്‍ക്കിന് വേണ്ടിയും
ഗ്രേഡ് കള്‍ക്ക് വേണ്ടിയും
ധനസമയഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ.
പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button