AlappuzhaLatest NewsKeralaNattuvarthaNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ 50ഓ​ളം പേ​രി​ൽ നി​ന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ

ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ ത​റ​യി​ൽ വീ​ട്ടി​ൽ രാ​ഹു​ലി​നെ​യാ​ണ്​ (30) അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ 50ഓ​ളം പേ​രി​ൽ നി​ന്ന്​ മൂ​ന്ന്​ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെടുത്ത യു​വാവ് അ​റ​സ്റ്റിൽ. ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ ത​റ​യി​ൽ വീ​ട്ടി​ൽ രാ​ഹു​ലി​നെ​യാ​ണ്​ (30) അറസ്റ്റ് ചെയ്തത്. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’; ലെെംഗിക ബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ രക്ഷപ്പെട്ടുവെന്ന് നാസു, കൊലപാതകമെന്ന് സംശയം

തോ​ട്ട​പ്പ​ള്ളി​യി​ൽ ട്രാ​വ​ൻ​കൂ​ർ ട്രാ​വ​ൽ​സ് എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി. ജോ​ലി ഒ​ഴി​വു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ്ര​തി ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് ആ​ളു​ക​ളെ വി​ളി​പ്പി​ച്ചും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം ചെ​യ്തും മെ​ഡി​ക്ക​ൽ എ​ടു​ക്കാ​ൻ രേ​ഖ​ക​ളു​മാ​യി വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്ന്,​ അ​പേ​ക്ഷ​ക​രി​ൽ ​നി​ന്ന്​ 6000 രൂ​പ വീ​തം ഈ​ടാ​ക്കും.

മ​ല​പ്പു​റം വെ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്റ്റ് ചെയ്തത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ. ഗി​രീ​ഷ് കു​മാ​ർ, സി.​പി​മാ​രാ​യ ബി​ബി​ൻ ദാ​സ്, ജോ​സ​ഫ് ജോ​യ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button