Latest NewsKeralaNews

ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബില്‍ രാഷ്ട്രപതിക്ക് വിടുമെന്ന് സൂചന

തിരുവനന്തപുരം: ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.

Read Also: ഭർത്താവിനെ ഭയപ്പെടുത്താൻ ആത്മഹത്യാ നാടകം നടത്തിയ ​ഗർഭിണിയായ യുവതിയുടെ നില ​ഗുരുതരം: ഗർഭസ്ഥ ശിശു മരിച്ചു

ചാന്‍സലര്‍ ബില്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത. നേരത്തെ നിയമസഭ പാസ്സാക്കിയ ലോകായുക്ത ബില്ലിലും വിസി നിര്‍ണ്ണയത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണ്ണറെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവര്‍ണ്ണര്‍ തീരുമാനം നീട്ടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button