കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ ആണ് ക്യാന്‍സര്‍ എന്നു വിളിക്കാറുള്ളത്.
സെല്ലുകളുടെ ഈ സ്വാഭാവികമല്ലാത്ത വളര്‍ച്ച കണ്ണുകള്‍ക്കുള്ളില്‍ തന്നെ ആണെങ്കില്‍ അതിനെ ഇന്‍ട്രാക്യുലാര്‍ ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രൈമറി ക്യാന്‍സര്‍ എന്ന് വിളിക്കാം. എന്നാല്‍ കണ്ണില്‍ നിന്നും ഈ വളര്‍ച്ച കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ അതിനെ സെക്കന്ററി ഐ ക്യാന്‍സര്‍ എന്നാണ് വിളിക്കുക.
Read Also : കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ: പരിഹസിച്ച് നടൻ ജോയ് മാത്യു
കാഴ്ച മങ്ങുന്നതാണ് കണ്ണിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണം. കണ്ണില്‍ മങ്ങല്‍ വരുകയും വെളിച്ചത്തിന്റെ ഒന്ന് രണ്ടു കുത്തുകള്‍ മാത്രം കണ്ണിന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങുകയും ചെയ്യുന്നു.
കണ്ണുകള്‍ക്ക് ഉള്ളില്‍ കറുത്ത പാടുകളോ, കണ്ണ് ചെറുതാവുകയോ ചെയ്യും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ണിലെ ക്യാൻസറിന്റെ ആണെന്ന് പറയാന്‍ സാധിക്കില്ല. മറ്റു പല കാരണങ്ങള്‍ കൊണ്ടും ഈ ലക്ഷണങ്ങള്‍ കണ്ടേക്കാം.
Post Your Comments