ആഗോള ഭീമനായ ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രഖ്യാപിച്ചതിലും കൂടുതൽ ജീവനക്കാരെ പുറത്താക്കാനാണ് ആമസോണിന്റെ തീരുമാനം. ഇതോടെ, 18,000- ലധികം ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. ജനുവരി 18 മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് തൊഴിലാളികളുടെ എണ്ണവും കുറയ്ക്കുന്നത്.
ആദ്യ ഘട്ടത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, 8,000- ത്തോളം ജീവനക്കാർക്ക് കൂടി തൊഴിൽ നഷ്ടമാകുമെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നേരിട്ടും അല്ലാതെയും 1.1 ദശലക്ഷത്തിലധികം തൊഴിലാളികൾ ആമസോണിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനിയുടെ പ്രധാന ഓഫീസുകളും മറ്റും ബെംഗളൂരുവിലാണ് സ്ഥിതി ചെയ്യുന്നത്.
Also Read: യുവാവിനെ കുപ്പികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
പിരിച്ചുവിടാൻ സാധ്യതയുള്ള മേഖലകളിലെ തൊഴിലാളികളോട് മറ്റ് സ്ഥാപനങ്ങളിൽ ജോലി തേടാൻ ആമസോൺ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കമ്പനിക്ക് ലാഭം ലഭിക്കാത്ത ഡിപ്പാർട്ട്മെന്റുകളിലെ തൊഴിലാളികളാണ് പുറത്തേക്ക് പോവുക. കൂടാതെ, എൻജിനീയറിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന ആമസോൺ നൽകുന്നുണ്ട്.
Post Your Comments