Latest NewsNewsBusiness

സൂചികകൾ തളർന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഇന്ന് ഓഹരി വിപണിയിൽ 1,154 ഓഹരികളാണ് മുന്നേറിയത്

സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 636.75 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,657.45- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 189.50 പോയിന്റ് ഇടിഞ്ഞ് 18,043- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചികയും, സ്മോൾക്യാപ് സൂചികയും ഒരു ശതമാനം വീതം ഇടിഞ്ഞു. ഇന്ന് ഓഹരി വിപണിയിൽ 1,154 ഓഹരികളാണ് മുന്നേറിയത്. അതേസമയം, 2,230 ഓഹരികളുടെ വില ഇടിയുകയും, 135 ഓഹരികളുടെ വില മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

ഓഹരി വിപണിയിൽ ഇന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, ഡിവിസ് ലാബ്സ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ലൈഫ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Also Read: ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ എസ്ബിഐ, പുതിയ നീക്കം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button