ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ധനസമാഹരണം നടത്താനൊരുങ്ങി പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ, ബോണ്ടുകൾ ഉടൻ തന്നെ ഇഷ്യൂ ചെയ്യാനാണ് എസ്ബിഐയുടെ നീക്കം. 2023 സാമ്പത്തിക വർഷത്തിൽ 10,000 കോടി രൂപ വരെ മൂല്യമുള്ള ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളായിരിക്കും ഇഷ്യൂ ചെയ്യുക. കഴിഞ്ഞ വർഷം ഡിസംബറിൽ എസ്ബിഐ ആദ്യ ഇൻഫ്രാസ്ട്രക്ചർ ബോണ്ട് ഇഷ്യൂ ചെയ്തിരുന്നു. ഇതിലൂടെ 10,000 കോടി രൂപയാണ് അക്കാലയളവിൽ സമാഹരിച്ചത്.
നിലവിൽ, എസ്ബിഐയെ ഡി-എസ്ഐബി പട്ടികയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. 2015- ലും 2016- ലും എസ്ബിഐയെ ഡി- എസ്ഐബികളായി പ്രഖ്യാപിച്ചിരുന്നു. എസ്ബിഐക്ക് പുറമേ, ഇത്തവണ പ്രമുഖ സ്വകാര്യമേഖല ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയെയും ഡി- എസ്ഐബികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments