ചിലവുകൾ നിയന്ത്രണാതീതമായതോടെ 2022- ൽ നഷ്ടങ്ങൾ നേരിട്ട് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കണക്കുകൾ പ്രകാരം, സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർദ്ധിച്ച് 3,628.4 കോടി രൂപയായി. 2021- ൽ കമ്പനിയുടെ ആകെ നഷ്ടം 1,616.9 കോടി രൂപയായിരുന്നെങ്കിലും, 2022 ഓടെ മൊത്തം ചിലവ് 9,748.7 കോടി രൂപയിൽ എത്തി.
വിപണിയിലെ മത്സരങ്ങൾക്കും മറ്റു പ്രമോഷൻ ആവശ്യങ്ങൾക്കും അധിക തുക ചിലവഴിച്ചതോടെയാണ് സ്വിഗ്ഗി നഷ്ടം നേരിട്ടത്. പരസ്യങ്ങൾക്കും പ്രമോഷനുകൾക്കും മാത്രമായി 300 ശതമാനത്തിലധികം തുകയാണ് ചിലവഴിച്ചിട്ടുള്ളത്. പരസ്യങ്ങൾ, പ്രമോഷനുകൾ എന്നിവയ്ക്ക് 2021- ൽ 461 കോടി രൂപ മാത്രമാണ് ചിലവഴിച്ചതെങ്കിൽ, 2022-ൽ ഇവ 1,848.7 കോടി രൂപയിൽ എത്തി. ഇതിനോടൊപ്പം തന്നെ ഔട്ട്സോഴ്സിംഗ് ചിലവുകൾ 2,249.7 കോടി രൂപയായി ഉയർന്നു. ഏകദേശം 550 ഓളം നഗരങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ലഭിക്കുന്നത്.
Post Your Comments