Latest NewsKeralaNews

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി; ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു

കോട്ടയം: കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ, കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവർത്തനാനുമതി കൊടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം, ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു. രശ്മിക്ക് ഭക്ഷ്യ വിഷബാധയേറ്റ അതേ ദിവസം ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാനായിട്ടില്ല.

അതിനിടെ, ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ച ഊർജ്ജിത പരിശോധന ഇന്നും തുടരും. ഇന്നലെ മാത്രം 43 ഹോട്ടലുകൾ ആണ് പരിശോധനയില്‍ പൂട്ടിച്ചത്. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടക്കും. കൂടുതൽ സാംപിളുകൾ ശേഖരിക്കും. കർശന നടപടി തുടരാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button