Latest NewsKerala

ബുഹാരി ഹോട്ടൽ അടപ്പിച്ച സംഭവം: പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽവെച്ച് ഫോട്ടോ എടുത്തുവെന്ന് ഉടമ

തിരുവനന്തപുരം: വൃത്തിഹീനമെന്ന് കണ്ടെത്തി ബുഹാരി ഹോട്ടൽ വീണ്ടും അടപ്പിച്ചതിനു പിന്നാലെ ആരോപണവുമായി ഹോട്ടൽ ഉടമ രംഗത്ത്. ഉദ്യോഗസ്ഥർ മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ എടുത്തതാണെന്ന് ബുഹാരി ഹോട്ടൽ ഉടമ. രണ്ടാഴ്ചയിൽ ഒരിക്കൽ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്താറുണ്ട്. പഴയ ഭക്ഷണം വിൽക്കാറില്ലെന്നും ഹോട്ടലുടമ വ്യക്തമാക്കി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. പാറ്റ, പ്രാണികൾ തുടങ്ങിയവയെ അടുക്കളയിൽ കണ്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയത്.
ചൊവ്വാഴ്‌ചയാണ്‌ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്‌.

ബുഹാരിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്‌പിക്കുകയും ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്‌തു. കീടനിയന്ത്രണത്തിനുള്ള മരുന്ന്‌ പ്രയോഗിക്കണമെന്നും മറ്റ്‌ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഹോട്ടൽ മാനേജ്‌മെന്റിന്‌ നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ കമീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാനാകൂ എന്ന്‌ ഭക്ഷ്യസുരക്ഷാ ജോയിന്റ്‌ കമീഷണർ ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചാണ് ഹോട്ടലുകൾ തുറക്കുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിന്‌ നിർദേശം നൽകിയിട്ടുണ്ട്‌.

മെഡിക്കൽ കോളേജ് കീർത്തി ഹോട്ടൽ, ഇടിച്ചക്കപ്ലാമൂട് ആസാദ്, കുമാരപുരം മലബാർ ഫാമിലി റസ്‌റ്റോറന്റ്, പിരപ്പൻകോട് പുളിമൂട് ഹോട്ടൽ, പിരപ്പൻകോട് എന്റെ കൃഷ്‌ണ ബേക്കറി, ശ്രീകണേ്ഠശ്വരം വെട്ടുകാട്ടിൽ ഹോംമീൽസ്, നെയ്യാറ്റിൻകര ഹോട്ടൽ ഉഡുപ്പി, പാറശാല ഹോട്ടൽ ദേവ, കടയ്ക്കാവൂർ മീനൂസ് റസ്‌റ്റോറന്റ്, വെമ്പായം മാണിക്കൽ റസ്‌റ്റോറന്റ് എന്നിവയും ഭക്ഷ്യസുരക്ഷാവകുപ്പ്‌ അടപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button