ഡൽഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റും. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ മാറ്റുക. ബിസിസിഐയുടെ താല്പര്യം താരത്തെ മുംബൈയിലേക്ക് മാറ്റാനാണ്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു ബിസിസിഐയുടെ ലക്ഷ്യം.
നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ പര്‍ദിവാലയുടെ കീഴിലെത്തിക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തിയിരുന്നത്. നേരത്തെ, താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി റിഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പന്തിന്റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും റിഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ലണ്ടനിലായിരുന്ന സഹോദരി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദര്‍ശിച്ചത്. നെറ്റിയിലേറ്റ പരിക്കിന് പന്തിനെ ഇന്നലെ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു.
Read Also:- സഹകരണ ബാങ്കുകളുടെ പ്രസക്തി വർധിക്കുന്നു: പി.വി അബ്ദുൽ വഹാബ് എം.പി
ഇതിനിടെ പന്തിനെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അനുപം ഖേറും ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments