MalappuramLatest NewsKeralaNattuvarthaNews

63 ലക്ഷത്തിന്റെ സ്വർണം കാപ്സ്യൂളുകളാക്കി ഒളിപ്പിച്ചു: കൂസലില്ലാതെ നടന്നു, പോലീസ് പൊക്കി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച കരുവാരകുണ്ട് സ്വദേശി മുനീഷ് (32) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വർണം പിടികൂടി. 63 ലക്ഷം രൂപ വില വരുന്ന സ്വർണം 1.162 കി.ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു മനീഷ് ശ്രമിച്ചത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മനീഷ് പിടിക്കപ്പെടുന്നത്. കസ്റ്റംസ് പരിശോധനയിൽ കൂസലില്ലാതെ മനീഷ് നടക്കുകയും, പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങുകയും ചെയ്‌തെങ്കിലും പുറത്ത് കാത്തുനിന്ന പോലീസ് മുനീഷിനെ പിടികൂടുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് ഈ വർഷം പിടികൂടുന്ന ആദ്യ കേസാണിത്. കഴിഞ്ഞ വർഷം 90 സ്വർണകടത്ത് കേസുകളാണ് പിടികൂടിയത്. 90 കേസുകളിലായി ആകെ 74 കിലോ 24 ക്യാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button