ThiruvananthapuramKeralaNattuvarthaLatest NewsNews

നിയമവാഴ്ചയെ പൂർണമായും അനാദരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രകോപനകരമായ നീക്കമാണെന്നും സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലെടുക്കുന്നതോടെ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് പിണറായി വിജയൻ പരസ്യമായി പ്രഖാപിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;

നിയമവാഴ്ചയെ പൂർണമായും അനാദരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അപമാനിച്ച സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രതിഷേധാർഹമാണ്. സാമ്രാജ്യത്വ ശക്തികളോടൊപ്പം ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പറഞ്ഞ പാർട്ടിയായ സിപിഎമ്മിൽ നിന്നും മറിച്ചൊരു തീരുമാനം ആരും പ്രതീക്ഷിക്കേണ്ടതില്ല. ജോൺ ബ്രിട്ടാസ് എംപി മുജാഹിദ് സമ്മേളനത്തിൽ പോയി രാജ്യത്തിനെതിരെ കലാപാഹ്വാനം നടത്തിയിരിക്കുകയാണ്. 20 കോടി മുസ്ലീങ്ങളെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയാണ് അദ്ദേഹം.

സ്വന്തം സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ

മുഖ്യമന്ത്രി പറയുന്നത് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ്. യുജിസി മാനദണ്ഡങ്ങൾ കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കില്ലെന്നാണ് അദ്ദേഹം വീമ്പിളക്കുന്നത്. ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച മുഖ്യമന്ത്രിക്ക് നമ്മുടെ സംസ്കാരത്തോട് പുച്ഛമാണ്. ഏകാധിപതിയെ പോലെ ഭരിക്കാമെന്നാണ് പിണറായി വിജയൻ കരുതുന്നത്. ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. കേരളം എന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. രാജ്യദ്രോഹശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണിത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ റെയിഡിന്റെ വിവരങ്ങൾ ചോർത്തിയത് ഇവിടുത്തെ പോലീസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button