മലപ്പുറം: മലപ്പുറം താനൂരില്‍ ഹോട്ടല്‍ ഉടമയെ ചായ കുടിക്കാനെത്തിയയാള്‍ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചു. താനൂര്‍ വാഴക്കതെരു അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ടിഎ റസ്റ്റോറന്റ് ഉടമ തൊട്ടിയില്‍ മനാഫിനെയാണ് ഭക്ഷണം കഴിക്കാനെത്തിയയാള്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.
വയറിന് ഗുരതമായി പരിക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നിട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനാഫിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രദേശവാസിയായ സുബൈറിനെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ചായയിലെ മധുരത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. ഉടമയുമായി വാക്കുതര്‍ക്കം കഴിഞ്ഞ് മടങ്ങിയ സുബൈര്‍ വീണ്ടും ഹോട്ടലിലേക്ക് എത്തി ആക്രമിക്കുകയായിരുന്നു എന്ന് ഹോട്ടല്‍ ജീവനക്കാരന് പറഞ്ഞു.
കുത്തേറ്റ മനാഫ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Post Your Comments