Latest NewsUAENewsInternationalGulf

അനധികൃത ടാക്‌സിക്കാർക്കെതിരെ നടപടി ശക്തമാക്കി പോലീസ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

അബുദാബി: അനധികൃത ടാക്‌സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പോലീസ്. പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അനധികൃത ടാക്‌സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർ ഓടി രക്ഷപ്പെടും. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.

Read Also: സിനിമയിലേക്ക് വരുന്നതിന് മുമ്പും വന്നതിനുശേഷവും ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ

യുഎഇയിൽ സമാന്തര ടാക്‌സി സേവനം നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3000 ദിർഹം പിഴയും 24 ബ്ലാക് പോയിന്റുമാണ് ശിക്ഷയായി ലഭിക്കുക. ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. കുറ്റം ആവർത്തിച്ചാൽ പിഴ 20,000 ദിർഹമാക്കി ഉയർത്തും. മൂന്നാമതും പിടിക്കപ്പെട്ടാൽ 40,000 ദിർഹവും നാലാമത്തെ തവണ നിയമം ലംഘിച്ചാൽ 80,000 ദിർഹവുമാണ് പിഴ. ഇതോടൊപ്പം മൂന്നു മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യുന്നതാണ്.

വാഹനമില്ലാത്തവർ ബസ്, ടാക്‌സി തുടങ്ങിയ പൊതുഗതാഗത സേവനമോ നിയമാനുസൃത കാർപൂൾ പെർമിറ്റോ ഉപയോഗപ്പെടുത്തണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.

Read Also: ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്, ഈ സീനിന്റെ കാലം കഴിഞ്ഞു: പഴയിടത്തിനെതിരെ അരുണ്‍ കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button