UAELatest NewsNewsInternationalGulf

ശനിയാഴ്ച വരെ മഴ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: ശനിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും ഈ ആഴ്ച മുഴുവൻ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. വാരാന്ത്യത്തോടെ കാറ്റ് ശക്തി പ്രാപിക്കുമെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

Read Also: ആ ‘മൊട്ട’തല നിറയെ കുത്തിത്തിരിപ്പും കുഴിത്തുരുമ്പും ആണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകണ്ട: അഞ്ജു പാർവതി

വെള്ളി, ശനി ദിവസങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. അബുദാബിയുടെ തീരദേശ മേഖലകളിലും, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കും.

മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Read Also: പിണറായി വിജയനെ ഭയന്ന് ചെറുവിരല്‍ അനക്കാന്‍ കഴിയാതെ നേതാക്കള്‍, ഇത് കേരള രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം: സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button