അബുദാബി: യുഎഇ സന്ദർശിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അടുത്ത ആഴ്ച്ചയാണ് അദ്ദേഹം യുഎഇ സന്ദർശിക്കാനെത്തുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
Read Also: റിലയൻസിൽ ബിസിനസ് വിപുലീകരണം തുടരുന്നു, ഈ കുപ്പിവെള്ള കമ്പനിയെ ഉടൻ ഏറ്റെടുത്തേക്കും
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സന്ദർശനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. വ്യത്യസ്ത മേഖലകളിൽ പുതിയ കരാർ ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
2020 സെപ്തംബറിൽ ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാന കരാറിൽ (ഏബ്രഹാം അക്കോർഡ്) ഒപ്പുവച്ചിരുന്നു. ഇതിനുശേഷം യുഎഇ സന്ദർശിക്കാൻ ബെന്യാമിൻ നെതന്യാഹു ശ്രമിച്ചിരുന്നെങ്കിലും ഇതിന് കഴിഞ്ഞിരുന്നില്ല. പല കാരണങ്ങളാൽ സന്ദർശനം തടസപ്പെടുകയായിരുന്നു.
Post Your Comments