എഫ്എംസിജി മേഖലയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ സോസ്യോ ഹജൂരി ബിവറേജസിൽ നിക്ഷേപം നടത്താനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സോസ്യോ ഹജൂരി ബിവറേജസ്. ഏകദേശം നൂറ് വർഷത്തോളം പ്രവർത്തന പാരമ്പര്യവും കമ്പനിക്ക് ഉണ്ട്.
സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് റിലയൻസിന്റെ നീക്കം. റിലയൻസ് റീട്ടെയിലിന് കീഴിലുള്ള റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് വഴിയാണ് ഓഹരികൾ ഏറ്റെടുക്കുക. ബാക്കിയുള്ള ഓഹരികൾ പ്രമോട്ടർമാരായ ഹജൂരി കുടുംബം കൈവശം വയ്ക്കുന്നതാണ്. നിക്ഷേപ നടപടികൾ പൂർത്തിയാക്കുന്നതോടെ, റിലയൻസുമായി ചേർന്ന് സംയുക്ത സംരംഭം എന്ന നിലയിലാണ് സോസ്യോ ഹജൂരി ബിവറേജസ് പ്രവർത്തിക്കുക. അതേസമയം, ഇടപാട് മൂല്യത്തെക്കുറിച്ച് കമ്പനികളും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Also Read: 20വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും
ഏകദേശം പത്തോളം ബ്രാൻഡുകളിലാണ് സോസ്യോ ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുന്നത്. ഇന്ത്യക്ക് പുറമേ, യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലും സോസ്യോ ബ്രാൻഡ് സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലും സമീപ സംസ്ഥാനങ്ങളിലുമാണ് സോസ്യോയുടെ പ്രധാന വിപണി.
Post Your Comments