Latest NewsNewsIndia

തലയോട്ടിയും നട്ടെല്ലും തകര്‍ന്നു: ഭീകരത നിഴലിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

 

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ ഡല്‍ഹി നഗരത്തിലൂടെ കാറില്‍ വലിച്ചിഴയ്ക്കപ്പെട്ട അഞ്ജലി സിംഗിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ് മോര്‍ട്ടത്തില്‍ യുവതിയുടെ ശരീരത്തില്‍ 40 ഓളം മുറിവുകള്‍ ഉളളതായി കണ്ടെത്തി. തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു. നട്ടെന്ന് തകര്‍ന്നിരുന്നു. തല, നട്ടെല്ല്, ഇടത് തുട, കൈകാലുകള്‍ എന്നിവയ്ക്കുണ്ടായ ക്ഷതത്തിന്റെ ഫലമായി ഉണ്ടായ ഷോക്ക്, രക്തസ്രാവം എന്നിവയാണ് മരണത്തിന്റെ കാരണം എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

Read Also: ഉക്രി എന്ന് വിളിച്ചത് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചു; ഡിവൈഎഫ്ഐ നേതാക്കൾ വഴി ഭീഷണിപ്പെടുത്തിയെന്ന് അശ്വന്ത് കോക്ക്

യുവതിയുടെ സ്‌കൂട്ടറില്‍ കാറിടിച്ചതിന് പിന്നാലെ 13 കിലോമീറ്ററോളം ദൂരം ഇവര്‍ കാറിനടിയില്‍ കുടുങ്ങിക്കിടന്നിരുന്നു. സുല്‍ത്താന്‍പൂരില്‍ നിന്ന് കാഞ്ജാവാല വരെ യുവതിയെ വലിച്ചിഴച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കാറിലുണ്ടായിരുന്ന പ്രതികളെയും പിടികൂടിയിട്ടുണ്ട്.

എന്നാല്‍ യുവതി കാറിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പറയുന്നത്. നഗ്‌നയായ നിലയിലാണ് യുവതിയുടെ മൃതദേഹം കാറിനടിയില്‍ നിന്ന് കണ്ടെടുത്തത്. യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button