Latest NewsNewsIndia

എയർ ഇന്ത്യ ഒന്നും ചെയ്തില്ല: ബിസിനസ് ക്ലാസിലെ യാത്രക്കാരൻ തന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന്റെ ഭീകരത ഓർത്ത് യുവതി

ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ യാത്രികയുടെ ദേഹത്ത് മദ്യപിച്ച് മൂത്രമൊഴിച്ച സഹയാത്രികന്റെ വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, തനിക്കേറ്റവും അപമാനത്തിൽ എയർ ഇന്ത്യ ഒരു സഹായവും വാഗ്ദാനം ചെയ്തില്ലെന്ന് യാത്രക്കാരി പറയുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ക്യാബിൻ ക്രൂവോ എയർലൈനോ പരാതി പറഞ്ഞെങ്കിലും ആരും സഹായിച്ചില്ലെന്ന് യാത്രക്കാരി പറയുന്നു.

വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയെന്നും ആരോപണമുന്നയിക്കുന്നുണ്ട്. തന്റെ ഭയാനകമായ അനുഭവം ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരഹരന് എഴുതിയ കത്തിലാണ് പരാതിക്കാരി തുറന്നു പറയുന്നത്.

‘എഐ102 ഫ്ലൈറ്റിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ (ഇന്നലെ നവംബർ 26 ന് ഉച്ചയ്ക്ക് 12.30 ന് NY, JFK യിൽ ആരംഭിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് ഏകദേശം 1.30 ന് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ സംഭവിച്ച ഭയാനകമായ സംഭവത്തിൽ ഞാൻ രേഖപ്പെടുത്തുന്നത് കടുത്ത നിരാശയാണ്. pm). ഞാൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും ആഘാതകരമായ വിമാനയാത്രയാണിത്. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. എന്റെ വസ്ത്രങ്ങളും ഷൂസും ബാഗും പൂർണ്ണമായും മൂത്രത്തിൽ മുങ്ങി’, യുവതി പറയുന്നു.

വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി. തുടര്‍ന്ന് വിമാന ജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button