പ്രണയത്തിന് എന്ത് പ്രായം, ജാതി, മതം? ഇതൊന്നും പ്രണയത്തിന് ഒരു തടസ്സമേയല്ലെന്ന് തെളിയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ കൂട്ടത്തിലെ ഒരു ദമ്പതികൾ കൂടി. എഴുത്തുകാരിയായ കിഷോർ ബീവിയും ഇഫ്തിക്കറും പ്രായത്തെ തോൽപ്പിച്ച് ഒന്നായവരാണ്. ഇവർ തമ്മിൽ 33 വയസ് വ്യത്യാസമുണ്ട്. എഴുത്തുകാരിയായ കിഷോർ ബീവിക്ക് 70 വയസ്സുണ്ട്. ഇഫ്തിക്കറിന് 37 ഉം. പ്രായത്തെ തോൽപ്പിച്ച് ഇരുവരും പ്രണയം സാക്ഷാത്കരിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പാകിസ്ഥാനിലാണ് സംഭവം.
ഇവർ വിവാഹിതരായതിൻ്റെ ചിത്രങ്ങളും വൈറലായി മാറികഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അന്ന് വീട്ടുകാരായിരുന്നു ഇതിന് എതിർപ്പ് കാണിച്ചത്. വീട്ടുകാരുടെ നിർബന്ധം മൂലം യുവാവിന് മറ്റൊരു വിവാഹം കഴിക്കേണ്ടതായിവന്നു. എന്നാൽ ബീവി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവർ തന്റെ കാമുകനായി കാത്തിരുന്നു. ഒടുവിൽ ആ പ്രണയം സഫലമായി. യഥാർത്ഥ പ്രണയം ഒരിക്കൽ സാക്ഷാത്കരിക്കപ്പെടും എന്നതിന് ജീവിച്ചിരിക്കുന്നതിൻ്റെ ഉദാഹരണമാണ് ഇവർ. വിവാഹത്തിന് ശേഷം സന്തോഷകരമായ ദാമ്പത്യമാണ് ഇരുവരും നയിക്കുന്നത്.
70 വയസ്സുവരെ അവർ മറ്റൊരു പുരുഷനെ സ്വീകരിക്കാൻ പോലും തയ്യാറായില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം അത് പ്രണയം മാത്രമായിരുന്നില്ല. അവരുടെ ജീവിതം കൂടിയായിരുന്നു ആ പ്രണയം. പ്രായം ഒരു നമ്പർ മാത്രമാണ് എന്ന് നിങ്ങൾ തെളിയിച്ചുവെന്നും, അവർക്ക് നന്നായി ജീവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ചിലർ പറയുന്നു.
Post Your Comments