വീണ്ടും കേരളത്തിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ആദ്യകാലത്ത് ഷവർമയായിരുന്നു വില്ലൻ എങ്കിൽ, ഇപ്പോൾ കോട്ടയത്ത് 33കാരിയായ നഴ്‌സിന്റെ മരണത്തിനു ഇടയാക്കിയത് അല്‍ഫാം കഴിച്ചതിനു പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയാണ്.
പുറത്തു നിന്നും ആഹാരം കഴിക്കുന്നവർക്കാണ് ഇത്തരം ഭഷ്യ വിഷബാധ ഉണ്ടാകുന്നത്. ഇനി എവിടെനിന്ന് എന്ത് വിശ്വസിച്ച് ആഹാരം കഴിക്കും എന്ന ഭയത്തിലാണ് പലരും. എങ്ങനെയാണ് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നതെന്ന് ആദ്യം മനസിലാക്കണം.
read also: ജോൺ ബ്രിട്ടാസും സിപിഎമ്മും കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ
പഴകിയ ആഹാരമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഭക്ഷണം പഴകുന്തോറും അതില്‍ അണുക്കളും വര്‍ദ്ധിച്ചുവരും. പഴയ ആഹാരം ചൂടാക്കി കഴിക്കുന്നത്, ബിരിയാണി പോലുള്ളവ വൈകി കഴിക്കുന്നത്, ബേക്കറിയിലെ പഴയ സ്നാക്കുകള്‍ കഴിക്കുന്നത് എല്ലാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. അത് പോലെ തന്നെ, സാലഡ്, ചട്നി, തൈരുസാദം തുടങ്ങിയവ തയ്യാറാക്കിയാൽ ഉടന്‍ കഴിക്കേണ്ടവയാണ്. പുറത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ പ്രഥമശുശ്രൂഷ എന്ന നിലയില്‍ ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുക.
ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടവ
പഴകിയ ആഹാരം ഉപയോഗിക്കരുത്.
എത്ര വിലകൂടിയ ആഹാരമായാലും രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസമനുഭവപ്പെട്ടാല്‍ കഴിക്കരുത്.
പാകം ചെയ്ത ആഹാരം ഏറെനേരും പുറത്ത് തുറന്നുവയ്ക്കരുത്.
തണുത്ത ഭക്ഷണം ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കുക.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക .
പായ്ക്കറ്റ് ഫുഡ് തെരഞ്ഞെടുക്കുമ്ബോള്‍ നല്ല ബ്രാന്‍ഡ് നോക്കി, എക്സ്പെയറി ഡേറ്റ് പരിശോധിച്ച് വാങ്ങുക.
Post Your Comments