വ്യാപാരത്തിന്റെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെൻസെക്സ് 126.41 പോയിന്റ് ഉയർന്ന് 61,294.20- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 35 പോയിന്റ് നേട്ടത്തിൽ 18,232- ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഓഹരി വിപണിയിൽ ഏകദേശം 1,998 ഓഹരികൾ മുന്നേറുകയും, 1,423 ഓഹരികൾ ഇടിഞ്ഞും, 130 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയിൽ എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചെങ്കിലും, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എം ആൻഡ് എം, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ് : അന്വേഷണം ആരംഭിച്ചു റെയിൽവേയും മമതയും
Post Your Comments