NewsHealth & Fitness

അമിതമായി ഉരുളക്കിഴങ്ങ് കഴിക്കുന്നവരാണോ? ഒളിഞ്ഞിരിക്കുന്ന ഈ അപകടത്തെ തിരിച്ചറിയൂ

ഉരുളക്കിഴങ്ങ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഏത് പച്ചക്കറിക്ക് ഒപ്പവും ചേർത്ത് കഴിക്കാൻ കഴിയുമെന്ന സവിശേഷതയും ഉരുളക്കിഴങ്ങിനുണ്ട്. അമിതമായി ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയണം.

അമിത അളവിൽ ഉരുളക്കിഴങ്ങ് കഴിച്ചാൽ പല തരത്തിലുളള അലർജികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉരുളക്കിഴങ്ങിലെ പ്രധാന ഘടകം കാർബോഹൈഡ്രേറ്റുകളാണ്. കാർബോഹൈഡ്രേറ്റുകൾ കൂടുതലായി ശരീരത്തിലെത്തിയാൽ സന്ധിവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, സന്ധിവാതം ഉള്ള രോഗികൾ ഉരുളക്കിഴങ്ങ് അധികം കഴിക്കാൻ പാടില്ല.

Also Read: പ്രണയക്കൊല: 19കാരിയെ ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു 

പ്രമേഹരോഗികൾ പൂർണമായും ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് ഉത്തമം. ഇത് പ്രമേഹത്തിന്റെ അളവ് വർദ്ധിപ്പിക്കാനുളള സാധ്യതയുണ്ട്. കൂടാതെ, ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് വഴി രക്തസമ്മർദ്ദം വർദ്ധിക്കും. കാർബോഹൈഡ്രേറ്റുകളുടെ തോത് വർദ്ധിക്കുമ്പോൾ അമിതവണ്ണത്തിന് കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button