Latest NewsIndiaNews

നടിമാരെ പാക് സൈന്യം ഹണിട്രാപ്പിന് ഉപയോഗിച്ചെന്ന് സൈനികന്റെ വെളിപ്പെടുത്തൽ

ആരോപണങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവ് തന്നില്ലെങ്കില്‍ മേജർ ആദിൽ രാജയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് നടി

പാകിസ്ഥാന്‍: പാക് രാഷ്ട്രീയക്കാരെയും മറ്റും കുടുക്കാൻ നടിമാരെ സൈന്യം ഹണി ട്രാപ്പിംഗിന് ഉപയോഗിച്ചുവെന്ന് മുന്‍ പാക് സൈനികന്റെ വെളിപ്പെടുത്തൽ. സോൾജിയർ സ്പീക്ക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് മേജർ ആദിൽ രാജ പാകിസ്ഥാൻ നടി സജൽ അലി അടക്കം നടിമാരുടെ പേര് നേരിട്ട് പറയാതെ അവരുടെ ഇനീഷ്യലുകള്‍ എടുത്തുപറഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയത്.

read also: 34 കിലോമീറ്റര്‍ അകലെ നിന്നുവരെ കാണാവുന്ന അയ്യപ്പന്റെ 133 അടി ഉയരമുള്ള ശില്‍പം നിര്‍മ്മിക്കാനൊരുങ്ങുന്നു

പാക് രാഷ്ട്രീയക്കാരെയും മറ്റും കുടുക്കാൻ പാകിസ്ഥാൻ നടിമാരെയും മോഡലുകളും പാക് സൈനിക മേധാവിയായിരുന്ന റിട്ടേയര്‍ഡ് ജനറൽ ബജ്‌വ, മുൻ ഐഎസ്‌ഐ തലവൻ ഫായിസ് ഹമീദ് എന്നിവർ ഉപയോഗപ്പെടുത്തിയെന്നാണ് ആദിൽ രാജ വീഡിയോയില്‍ പറയുന്നത്.

എന്നാല്‍,  വിമര്‍ശനത്തിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതനാണെന്ന് പറഞ്ഞ് മേജർ ആദിൽ രാജ എന്ന ആര്‍മി ഓഫീസര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സജൽ അലി രംഗത്ത് എത്തി. ഈ ആരോപണങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവ് തന്നില്ലെങ്കില്‍ മേജർ ആദിൽ രാജയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് നടിയായ കുബ്ര ഖാൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button