ഭുവനേശ്വര്‍: ഒഡീഷയില്‍ ദുരൂഹത പടര്‍ത്തി വീണ്ടും റഷ്യക്കാരന്റെ മരണം. ചൊവ്വാഴ്ചയാണ് റഷ്യക്കാരന്‍ മില്യാകോവ് സെര്‍ജിയെ നങ്കൂരമിട്ട കപ്പലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജഗത്സിങ്പുര്‍ ജില്ലയിലെ പാരാദിപ് തുറമുഖത്താണു സംഭവം.
Read Also: വാഹനങ്ങളുടെ ടെസ്റ്റിംഗിനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കും: ആർടിഎ
15 ദിവസത്തിനിടെ മൂന്നാമത്തെ മരണമാണിത്. അന്‍പത്തിയൊന്നുകാരനായ മില്യാകോവ് സെര്‍ജി, എംബി അല്‍ദ്‌നാ കപ്പലിലെ ചീഫ് എന്‍ജിനീയറാണ്. മുംബൈയില്‍നിന്നു ബംഗ്ലദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. പുലര്‍ച്ചെ നാലരയോടെയാണു മൃതദേഹം കണ്ടെത്തിയതെന്നും മരണകാരണത്തെപ്പറ്റി വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയര്‍മാന്‍ പി.എല്‍.ഹരാനന്ദ് അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ കടുത്ത വിമര്‍ശകനായ എംപി പാവല്‍ ആന്റോവിനെയും (66), സഹയാത്രികന്‍ വ്‌ലാഡിമിര്‍ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ബിഡെനോവിനെ ഡിസംബര്‍ 22ന് മുറിയില്‍ മരിച്ച നിലയിലും ആന്റോവിനെ ഡിസംബര്‍ 24ന് ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്നു വീണു മരിച്ച നിലയിലുമാണു കണ്ടെത്തിയത്. ഇവരുടെ മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നുണ്ട്.
Post Your Comments