പുതുവർഷത്തലേന്ന് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. പുതുവർഷത്തലേന്ന് 3.5 ലക്ഷം ബിരിയാണികളുടെ ഓർഡറാണ് സ്വിഗ്ഗിക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ, ഒറ്റ രാത്രി കൊണ്ട് കൂടുതൽ ഡെലിവർ ചെയ്ത ഭക്ഷണം ബിരിയാണിയായി മാറി. കൂടാതെ, 61,000 പിസ്സയും ഡെലിവറി ചെയ്തിട്ടുണ്ട്.
ട്വിറ്റർ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, 75.4 ശതമാനം ഓർഡറുകളാണ് ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചത്. തൊട്ടുപിന്നിലായി ലക്നോവിയ്ക്ക് 14.2 ശതമാനവും, കൊൽക്കത്ത ബിരിയാണിക്ക് 10.4 ശതമാനവും ഓർഡറാണ് ലഭിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബാവർച്ചി, മിനിറ്റിൽ 2 ബിരിയാണി വീതമാണ് വിറ്റഴിച്ചത്. ഡിസംബർ 31 രാത്രി 7.20 വരെ 1.65 ലക്ഷം ബിരിയാണി ഓർഡർ സ്വിഗ്ഗിക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട്, അർദ്ധ രാത്രിയായതോടെ ഓർഡറുകളുടെ എണ്ണം കുതിക്കുകയായിരുന്നു.
Post Your Comments