Latest NewsFootballNewsSports

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷംഡ്പൂർ എഫ്‌സിയെ നേരിടും

കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിൽ വിജയ കുതിപ്പ് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷംഡ്പൂർ എഫ്‌സിയെ നേരിടും. കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. ജംഷഡ്പൂരുമായുള്ള എവേ മാച്ചിലെ വിജയം ആവർത്തിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. എവേ പോരാട്ടത്തില്‍ ദിമിത്രിയോസിന്‍റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്.

ഒരു മാസത്തിനിപ്പുറം സ്വന്തം തട്ടകത്തിൽ ജംഷഡ്പൂരിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്തരാണ്. പരാജയമില്ലാതെ തുർച്ചയായി എഴ് മത്സരങ്ങൾ പൂർത്തിയാക്കിയാണ് മഞ്ഞപ്പട ഇറങ്ങുന്നത്. 11 മത്സരങ്ങളിൽ നിന്ന് 22 പോയന്‍റുമായി പട്ടികയിൽ നാലാമതാണ് ബ്ലാസ്റ്റേഴ്‌സ്. പക്ഷേ, ജംഷ്ഡ്പൂരിനെ നിസ്സാരരായി കാണാനാവില്ലെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു.

Read Also:- സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി വേദിയിൽ തർക്കം; വിധികർത്താവിനെ മാറ്റി

നാല് തുടർ പരാജയങ്ങൾക്കുശേഷം ഗോവയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ജംഷംഡ്പൂർ ബ്ലാസ്റ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമന്‍റക്കോസും സഹലും അടക്കമുള്ളവർ ഫോമിലാണ്. പക്ഷേ നാല് മഞ്ഞ കാഡ് കണ്ട കല്യൂയ്ഷ്ണിയ്ക്ക് ഇന്ന് കളിക്കാനാവില്ല എന്നത് മഞ്ഞപ്പടക്ക് നേരിയെ ആശങ്ക സമ്മാനിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button