രാജ്യത്ത് പെട്രോളിയം, ക്രൂഡോയിൽ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിൻഡ്ടാക്സ് വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര സംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ടാക്സ് 1,700 രൂപയിൽ നിന്ന് 2,100 രൂപയായാണ് വർദ്ധിപ്പിച്ചത്. കൂടാതെ, ഡീസലിന്റെ കയറ്റുമതി ലിറ്ററിന് 7.5 രൂപയായാണ് ഉയർത്തിയത്. മുൻപ് അഞ്ച് രൂപയായിരുന്നു. വ്യോമയാന ഇന്ധനത്തിന്റെ വിൻഡ്ഫാൾ ടാക്സ് 1.5 രൂപയിൽ നിന്ന് 4.5 രൂപയായും വർദ്ധിപ്പിച്ചു.
ക്രൂഡോയിൽ വില കുതിച്ചുയരുമ്പോൾ കമ്പനികൾക്ക് അധിക ചിലവില്ലാതെ ലഭിച്ച വരുമാനത്തിനാണ് കേന്ദ്രസർക്കാർ വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ആക്സിസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, പുതുക്കിയ വിൻഡ്ഫാൾ ടാക്സുകൾ ജനുവരി മൂന്ന് മുതൽ പ്രാബല്യത്തിലായി.
Also Read: ഗവര്‍ണര്‍ നിയമം പാലിക്കണം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
Post Your Comments