രാജ്യത്ത് തുടർച്ചയായ പത്താം മാസവും ജിഎസ്ടി വരുമാനത്തിൽ വർദ്ധനവ്. ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ സമാഹരിച്ചത് 1.5 ലക്ഷം കോടി രൂപയാണ്. 2021 ഡിസംബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ 15 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബർ മാസത്തിലെ പതിവ് സെറ്റിൽമെന്റുകൾക്ക് ശേഷം കേന്ദ്രത്തിന്റെ ആകെ വരുമാനം 63,380 കോടി രൂപയും, സംസ്ഥാനത്തിന്റെ ആകെ വരുമാനം 64,451 കോടി രൂപയുമാണ്.
സെറ്റിൽമെന്റായി സർക്കാർ 36,669 കോടി രൂപ സിജിഎസ്ടിയിലേക്കും, 31,094 കോടി രൂപ എസ്ജിഎസ്ടിയിലേക്കും അടച്ചിട്ടുണ്ട്. ഇത്തവണ ഇ- വേ ബില്ലിൽ നിന്നുളള വരുമാന വർദ്ധനവ്, ആകെ വരുമാനം ഉയരാൻ കാരണമായി. പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഡിസംബറിൽ ഉയർന്ന വരുമാനം നേടിയത്.
Also Read: ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രസാദിപ്പിക്കാൻ ഇവ ശ്രദ്ധിക്കുക
Post Your Comments