തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമം പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ശരിയായ രീതിയില്‍ നിയമപരമായിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
Read Also: വ്യാപാരത്തിന്റെ രണ്ടാം ദിനം കുതിച്ചുയർന്ന് സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ തീരുമാനം വൈകുന്നതിലാണ് സിപിഎം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ‘നിയമവിരുദ്ധമായ നിലയിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് പ്രശ്നങ്ങള്‍. അതിനെയാണ് പാര്‍ട്ടി ശക്തിയായി എതിര്‍ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി പ്രതിരോധം തീര്‍ത്തത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ശരിയായ തരത്തിലുള്ള വിധിയുണ്ട്. ഭരണഘടനയെ ഒരാള്‍ വിമര്‍ശിച്ചാല്‍, വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ സാധിക്കില്ല. അതിനപ്പുറം പറയേണ്ട കാര്യമില്ലല്ലോ’, ഗോവിന്ദന്‍ പറഞ്ഞു.
Post Your Comments