കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,095 രൂപയും പവന് 40,760 രൂപയുമായി.
സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ആഭ്യന്തര വിപണിയിൽ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. പുതു വര്‍ഷ ദിനത്തില്‍ കൂടിയ വില ഇന്നലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർദ്ധനവ് രേഖപ്പെടുത്തിയത്.
ഡിസംബര്‍ മാസത്തില്‍ പവന് 1480 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബര്‍ 31-ന് ഇത് 40,480-ലെത്തിയിരുന്നു.
Read Also : ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലി തർക്കം : ഹോട്ടലുടമയ്ക്ക് കുത്തേറ്റു
2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4210 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ചു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments