മലപ്പുറം: ചായയിലെ മധുരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമയ്ക്ക് കുത്തേറ്റു. താനൂര്‍ ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also : തിരുനെല്ലിയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇന്ന് രാവിലെയാണ് സംഭവം. ചായ കുടിക്കാന്‍ എത്തിയ ആള് മധുരം കുറഞ്ഞെന്നാരോപിച്ച് മനാഫുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ഇയാള്‍ ഹോട്ടലുടമയെ കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഹോട്ടലുടമയെ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തിൽ, കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Post Your Comments