ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ കാറിടിച്ചുകൊല്ലപ്പെട്ട അമന്‍ വിഹാര്‍ സ്വദേശിനി അഞ്ജലി സിങ്ങിന്റെ കുടുംബ പശ്ചാത്തലം ആരെയും സങ്കടപ്പെടുത്തും.
അഞ്ച് സഹോദരങ്ങളുള്ള അഞ്ജലി, കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. ഒന്‍പതു വര്‍ഷം മുന്‍പ് പിതാവ് മരിച്ചു. അമ്മയ്ക്കു വൃക്ക സംബന്ധമായ അസുഖമുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി സലൂണില്‍ ജോലി ചെയ്തു. ശേഷം ഇവന്റ്മാനേജ്മെന്റ് കമ്പനിയില്‍ ചേര്‍ന്നു. വിവാഹങ്ങളിലും പരിപാടികളിലും 500-1,000 രൂപയായിരുന്നു പ്രതിഫലം. അതിഥികളെ സ്വാഗതം ചെയ്യുക, പൂക്കള്‍ ക്രമീകരിക്കുക, വധുക്കളെ മേക്കപ്പിലും ഡ്രസ്സിങ്ങിലും സഹായിക്കുക എന്നിവയായിരുന്നു ജോലി. അധിക പണം സമ്പാദിക്കുന്നതിനായി ചെറിയ സലൂണുകളില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തു. എന്നാല്‍, കോവിഡ് കാലത്ത് വന്‍ പ്രതിസന്ധി നേരിട്ടിരുന്നു.
Read Also: മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം : ജോൺ ബ്രിട്ടാസിനെതിരെ ബിജെപി രാജ്യസഭ ചെയർമാന് പരാതി നൽകി
‘എന്റെ മറ്റു പെണ്‍മക്കളെപ്പോലെയായിരുന്നില്ല അവള്‍. ധൈര്യശാലിയായിരുന്നു. സഹോദങ്ങള്‍ക്കു ജോലി കിട്ടുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് അവള്‍ പറയാറുണ്ടായിരുന്നു. അവള്‍ എന്റെ എല്ലാം ആയിരുന്നു’, അഞ്ജലിയുടെ അമ്മ രേഖ പറഞ്ഞു.
‘അവള്‍ പഠനം തുടരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ, എന്നെയും സഹോദരങ്ങളെയും സഹായിക്കാന്‍ ഒരു ചെറിയ ബ്യൂട്ടി സലൂണില്‍ ജോലി ചെയ്യാന്‍ തുടങ്ങി. പിന്നീട്, ഇവന്റ്മാനേജ്‌മെന്റില്‍ ജോലി കണ്ടെത്തി. പ്രതിമാസം 10,000-15,000 രൂപ വരെ സമ്പാദിച്ചു’- അമ്മ രേഖ പറയുന്നു. രേഖ മൂന്ന് വര്‍ഷം മുന്‍പു വരെ ഒരു സ്വകാര്യ സ്‌കൂളില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്നു.
‘ജോലി ചെയ്ത പണവും വായ്പയുമെടുത്താണ് അഞ്ജലി സ്‌കൂട്ടര്‍ വാങ്ങിയത്. അഞ്ജലി അവള്‍ക്കായി വാങ്ങിയ ആദ്യ സമ്മാനമായിരുന്നു അത്. അഞ്ജലിയുടെ ഇഷ്ടനിറമായ പര്‍പ്പിള്‍ നിറമാണ് സ്‌കൂട്ടറിനും. കഴിഞ്ഞ വര്‍ഷമാണ് സ്‌കൂട്ടര്‍ വാങ്ങിയത്’ , അമ്മ പൊട്ടിക്ക
Post Your Comments