WayanadKeralaNattuvarthaLatest NewsNews

വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശ്ശിലേരി വരിനിലത്തെ നെടിയാനിക്കല്‍ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനായ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്

മാനന്തവാടി: വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലത്തെ നെടിയാനിക്കല്‍ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനായ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്.

Read Also : ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: മാര്‍ഗരേഖയുടെ കരട് പുറത്തിറക്കി

ഇന്ന് വൈകീട്ട് നാലരയോടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുന്നതിനിടെ വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് നി​ഗമനം. ഉടൻ തന്നെ അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ണ് അജിന്‍. സഹോദരി: അര്‍ച്ചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button