ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം ആരംഭിച്ചു. ഡല്‍ഹിയിലെ ജിബി റോഡിലുള്ള റെഡ് ലൈറ്റ് ഏരിയയിലാണ് ക്ലിനിക് തുടങ്ങിയിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്കും മറ്റും ലൈംഗികത്തൊഴിലാളികള്‍ക്ക് ഇവിടേക്ക് വരാവുന്നതാണ്. മേഖലയിലെ സേവാഭാരതി ഉള്‍പ്പെടെയുള്ള സര്‍ക്കാരിതര സംഘടനകള്‍ ചേര്‍ന്നാണ് പുതുവത്സര ദിനത്തില്‍ ക്ലിനിക് ആരംഭിച്ചത്.
Read Also: വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക് : രക്ഷകരായി പന്നിക്കൂട്ടം, കൗതുക കാഴ്ച
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും ഏറ്റവുമധികം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരുമായ വിഭാഗത്തിന് അവരുടെ ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുതുവത്സരത്തില്‍ ആരംഭിച്ചതാണ് പ്രത്യേക ആരോഗ്യ കേന്ദ്രമെന്ന് ഡല്‍ഹിയിലെ സേവാഭാരതിയുടെ ജനറല്‍ സെക്രട്ടറി സുശീല്‍ ഗുപ്ത പ്രതികരിച്ചു. ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന മേഖലയിലെ ആദ്യത്തെ ക്ലിനിക്കാണിത്. പ്രദേശത്ത് ആയിരത്തോളം ലൈംഗിക തൊഴിലാളികള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ക്ലിനിക്കില്‍ ഏഴ് ഡോക്ടര്‍മാരാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിശ്വസ്തരായ ഡോക്ടര്‍മാരെ സമീപിക്കുന്നതിന് ക്ലിനിക് സഹായിക്കുമെന്നാണ് കരുതുന്നതെന്നും സേവാഭാരതി അറിയിച്ചു.
Post Your Comments