പാലക്കാട്: നോട്ടു നിരോധനത്തെ ശരിവെച്ച സുപ്രീം കോടതി തീരുമാനത്തെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. യു.പി.എ സർക്കാരുകൾ കള്ളപ്പണം കൊണ്ടും അഴിമതി കൊണ്ടും തകർത്ത നാടിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ തീരുമാനമാണെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
അതേസമയം, നോട്ട് നിരോധിക്കാൻ കേന്ദ്രം തീരുമാനിച്ചു എന്നത് കൊണ്ട് നടപടി തെറ്റെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കാനുള്ള അവകാശം കേന്ദ്രത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സർക്കാരിന് തീരുമാനം എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്‌ന തയ്യാറാക്കിയ വിധിപ്രസ്താവം വരാനിരിക്കുകയാണ്. ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
മഴയത്ത് കോട്ടിട്ട് കുളിക്കുന്ന സാമ്പത്തിക വിദഗ്ദനും ആവശ്യത്തിന് നോട്ടടിച്ച് വിതരണം ചെയ്യാനുപദേശിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും തിരിച്ചടി . നോട്ട് നിരോധനം സുപ്രീം കോടതി ശരി വച്ചിരിക്കുന്നു . ഇന്ത്യയിൽ നോട്ട് നിരോധനം വന്നപ്പോൾ ആദ്യം ആത്മഹത്യ ചെയ്തത് പാകിസ്ഥാനിലെ കള്ള നോട്ട് മാഫിയാ തലവനായിരുന്നു . ഹൃദയം തകർന്നത് ഇന്ത്യയിലെ കള്ളപ്പണക്കാരുടേതായിരുന്നു . ഇന്ത്യയിലെ സാധാരണ പൗരൻ രാജ്യം തീരുമാനിച്ച കാര്യം വിജയിപ്പിക്കാൻ പൂർണമായും സഹകരിച്ചു . പ്രതിപക്ഷം ആഗ്രഹിച്ചത് പോലെ ഒരു കലാപമോ അക്രമമോ ഇതിന്റെ പേരിൽ അരങ്ങേറിയില്ല . ഡിജിറ്റൽ ഇടപാടുകൾ സാർവത്രികമായി . ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇക്കോണമി ആയി ഇന്ത്യ മാറി . രാജ്യത്തെ ടാക്സ് ബേസ് വർദ്ധിച്ചു . നാട് മുന്നേറി . ഇപ്പോൾ എല്ലാ കള്ള പ്രചാരണങ്ങളെയും തകർത്ത് സുപ്രീം കോടതി വിധിയും വന്നു . നന്ദി മോദി ജി . യുപിഎ സർക്കാരുകൾ കള്ളപ്പണം കൊണ്ടും അഴിമതി കൊണ്ടും തകർത്ത നാടിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിച്ച ആ ധീരമായ തീരുമാനമെടുത്തതിന് .
Post Your Comments