ThiruvananthapuramLatest NewsKeralaNattuvarthaNews

സജി ചെറിയാന്റെ മന്ത്രി സ്ഥാനം: എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ മടങ്ങിവരവില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . നിയമോപദേശം തേടുന്നത് സാധാരണ നടപടിയാണെന്നും എന്നാല്‍ തിരിച്ചെടുക്കല്‍ നടപടി സ്വാഭാവികമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വന്നതെന്നും സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: മാര്‍ഗരേഖയുടെ കരട് പുറത്തിറക്കി

സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണമെന്നും, സത്യപ്രതിജ്ഞക്ക് സാഹചര്യമുണ്ടാക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ അനുകൂല നിലപാട് എടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നൽ സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കൂടുതല്‍ പരിശോധനയിലേക്ക് കടക്കുമെന്നാണ് പുതിയ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button