കൊച്ചി: ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിരവധി ചർച്ചകളാണ് ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ചൂടേറിയ തർക്കങ്ങളും ചർച്ചകളും വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ച് ഇടത് ആക്ടിവിസ്റ്റ് രശ്മി ആർ നായർ പങ്കിട്ട കുറിപ്പുകളാണ് വീണ്ടും വിവാദമാകുന്നത്.
രശ്മിയുടെ പോസ്റ്റുകളുടെ പൂർണ്ണ രൂപം:
മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ് അപ്പോഴാണ് റിയ എന്നെ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ചിലപ്പോൾ ആചാര ലംഘനമാകുമോ എന്ന് ഓർമിപ്പിച്ചത് .
ആചാര ലംഘനം ഞാൻ സഹിക്കില്ല
അതുകൊണ്ടു സിനിമ കാണണ്ട എന്ന് വച്ച് .
#ReadyToWait
ഉണ്ണി മുകുന്ദൻ സിനിമകൾ ഇപ്പോൾ നേരിടുന്ന എല്ലാ വിമർശനങ്ങൾക്കും സമൂഹ മാധ്യമ വാദ പ്രതിവാദങ്ങൾക്കുമുള്ള സാധ്യതകൾ തുറന്നിടുന്ന സിനിമയാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയ ‘മാളികപ്പുറം എന്ന് തന്നെയാണ് കണ്ടവർ പറയുന്ന, അല്ലെങ്കിൽ എഴുതുന്ന റിവ്യൂകളിൽ നിന്ന് മനസ്സിലാകുന്നത്. ഈ വിവാദങ്ങൾക്ക് നെല്ലും പതിരും നൽകാനാണോ മാളികപ്പുറം ആദ്യം മുതൽ അവസാനം വരെ ശ്രമിച്ചത് എന്ന് പലർക്കും തോന്നിയിട്ടുണ്ട് എന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
പ്രിയപ്പെട്ട ഹൈന്ദവ മിത്രങ്ങളെ നമ്മുടെ സമാജം സ്റ്റാർ ഉണ്ണിയണ്ണന്റെ പടത്തോട് പതിവ് പോലെ മലയാളികൾ അവരുടെ മതേതറ സ്വഭാവം കാണിച്ചു. ബുക്ക് മൈ ഷോയിൽ ഞായറാഴ്ച ആയിട്ട് കൂടി ഒറ്റ തീയറ്ററിൽ ഇരുപതു ശതമാനം സീറ്റ് പോലും ഫിൽ ആയിട്ടില്ല . നാളത്തെ കാര്യം ആണെങ്കിൽ മിക്കയിടത്തും ഒറ്റ സീറ്റു പോലും ആയിട്ടില്ല. ആർത്തവമുള്ള സ്ത്രീകൾക്കും സിനിമാ കാണാം അതിൽ സംഘത്തിന് എതിർപ്പില്ല എന്ന പൂജനീയ സുരേട്ടന്റെ വാക്കുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ നമ്മൾ പണിയെടുത്തില്ലെങ്കിൽ സമ്മുടെ ശാഖാ സ്റ്റാറിന്റെ പടം കളിക്കുമ്പോൾ പൂച്ച പെറ്റു കിടക്കുന്നത് കാണേണ്ടി വരും. സർവോപരി മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി നമ്മുടെ RSS മേധാവി ഭഗവതണ്ണനു പ്രണാമം പറഞ്ഞു തുടങ്ങുന്ന സിനിമ ആണ് ഇതെന്നും എല്ലാ മിത്രങ്ങളെയും ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.
Post Your Comments