Latest NewsUAENewsGulf

സർക്കാർ സേവനങ്ങൾക്ക് ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു: നടപടികളുമായി യുഎഇ

അബുദാബി: രാജ്യത്തെ സർക്കാർ സേവനങ്ങൾക്ക് യുഎഇ പാസ് മുഖേന ഇ-സിഗ്നേച്ചർ നിർബന്ധമാക്കുന്നു. എല്ലാ എമിറേറ്റുകളിലെയും സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സാണ് ഇതിനായുള്ള നടപടികൾ ആരംഭിച്ചത്. വാടക കരാർ പുതുക്കുക, ജലവൈദ്യുതി കണക്ഷൻ എടുക്കുക തുടങ്ങിയ സേവനങ്ങൾക്കെല്ലാം യുഎഇ പാസുമായി ബന്ധിപ്പിച്ച് ഇ- സിഗ്നേച്ചർ നൽകിയാലേ അപേക്ഷ സ്വീകരിക്കൂ.

Read Also: 61-ാമത് സ്കൂൾ കലോത്സവം: മത്സര ഇനങ്ങള്‍ 239, അറുപത് കലോത്സവങ്ങൾക്കിപ്പുറവും ആദിവാസി കലകള്‍ ഇപ്പോഴും പുറത്ത്‌ തന്നെ 

വാടക കരാർ പുതുക്കാൻ ഇനി നഗരസഭയിൽ പോകേണ്ടതില്ല. പകരം കെട്ടിട ഉടമ പുതുക്കുന്ന അപേക്ഷ യുഎഇ പാസ് മുഖേന ഇ- സിഗ്നേച്ചർ നൽകിയാൽ മതി. കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ പ്രാദേശിക, ഫെഡറൽ സർക്കാർ സേവനങ്ങൾക്കെല്ലാം ഏകീകൃത തിരിച്ചറിയൽ രേഖയാണ് യുഎഇ പാസ്. സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം.

പ്ലേ സ്റ്റോർ, ആപ്‌സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് യുഎഇ പാസ് ഡൗൺലോഡ് ചെയ്ത് എമിറേറ്റ്‌സ് ഐഡി, പേര്, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം.

Read Also: ധാരാളം കുട്ടികൾ ഉണ്ടാകാൻ വിവാഹരാത്രിയില്‍ ഈ സാധനം തലയിണകള്‍ക്ക് അടിയില്‍ വെച്ചാൽ മതി! – ചില വിചിത്ര വിശ്വാസങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button