Latest NewsKeralaNews

കേരള സ്‌കൂൾ കലോത്സവം: പ്രകാശ പൂരിതമായി വേദികൾ

കോഴിക്കോട്: കേരള സ്‌കൂൾ കലോത്സവ വേദികളിലെ ലൈറ്റ് ആന്റ് സൗണ്ടിന്റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നിശ്ചയിച്ചതിനേക്കാളും ഒരു ദിവസം മുന്നേ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കാനായതിൽ മന്ത്രി കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിച്ചു.

Read Also: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആധുനിക രീതിയിലുള്ള ശബ്ദ സംവിധാനമാണ് വേദികളിൽ ഒരുക്കിയിട്ടുള്ളതെന്ന് ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി കൺവീനർ ഹരീഷ് കടവത്തൂർ പറഞ്ഞു. പ്രധാന വേദിയായ വിക്രം മൈതാനിയിലും രണ്ട്, മൂന്ന് വേദികളിലും, ഭക്ഷണശാല എന്നിവിടങ്ങളിലും ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഇഡി ലൈറ്റ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ കെ വിജയൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, ഡിഡിഇ കെ മനോജ് കുമാർ, എഡിപിഐമാരായ സി എ സന്തോഷ്, ഷൈൻ മോൻ, കമ്മിറ്റി ജോയിന്റ് കൺവീനമാരായ പി കിരൺജിത്ത്, ജെ എൻ പ്രോഭാസിൻ, പി കൃഷ്ണകുമാർ, വൈസ് ചെയർമാൻ എ കെ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ മത്സരാർത്ഥികളായി എത്തുന്ന എല്ലാവർക്കും (എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയവർ) മൊമന്റോകൾ നൽകും. ഓവറോൾ ലഭിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും മറ്റ് സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്നവർക്കും ട്രോഫികൾ നൽകും.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ചെയർമാനും പി.പി ഫിറോസ് മാസ്റ്റർ കൺവീനറുമായ ട്രോഫി കമ്മിറ്റി ഇത്തവണ കപ്പിൽ പുതുചരിത്രം സൃഷ്ടിക്കും. ഇതിനായി 13000 മൊമന്റോകളും 57 വലിയ ട്രോഫികളും തയ്യാറായി. മാനാഞ്ചിറ സ്‌ക്വയറിന്റെ ഉള്ളിൽ മുൻവശത്ത് 3 മീറ്റർ ഉയരത്തിൽ സ്വർണ്ണകപ്പ് മാതൃകയും കമ്മിറ്റിയുടെ കീഴിൽ നിർമ്മിക്കുന്നുണ്ട്. ഇത്തവണത്തെ ട്രോഫി കമ്മിറ്റിയുടെ ചുമതല കേരള അറബിക് മുൻഷീസ് അസോസിയേഷനാണ്.

ഇ സി നൗഷാദ്, അബ്ദുൾ ഷുക്കൂർ, ടി കെ അബൂബക്കർ, എം മുഹമ്മദ് സുഹൈൽ, കെ പി സൈനുദ്ദീൻ, കെ അബ്ദുൾ റഫീഖ്, ഷജീർഖാൻ വയ്യാനം, ഇ അബ്ദുൾ അലി, പി അബ്ദുൾ ജലീൽ, പി പി അബ്ദുൾ ഖയ്യും, ഒ റഫീഖ്, ശരീഫ് കിനാലൂർ, എം തമീമുദ്ദീൻ, എ എ ജാഫർ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകുന്നത്.

Read Also: 61-ാമത് സ്കൂൾ കലോത്സവം: മത്സര ഇനങ്ങള്‍ 239, അറുപത് കലോത്സവങ്ങൾക്കിപ്പുറവും ആദിവാസി കലകള്‍ ഇപ്പോഴും പുറത്ത്‌ തന്നെ 

shortlink

Related Articles

Post Your Comments

Related Articles


Back to top button