എരിവുകാരണം ഭക്ഷണത്തില്‍നിന്നും പച്ചമുളകിനെ പാടേ ഉപേക്ഷിക്കുന്നവരാണ് നമ്മള്‍. എരിവ് അധികമുള്ള മുളക് കഴിക്കരുതെന്നാണ് പഴമക്കാരും പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍, എരിവെന്ന് കരുതി മുളകിനെ ഉപേക്ഷിക്കാന്‍ വരട്ടെ. എരിവ് കഴിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നാണ് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മൗണ്ട് നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പത്തൊന്‍പത് വര്‍ഷമായി തുടര്‍ച്ചയായി എരിവുള്ള മുളക് കഴിക്കുന്ന ഇരുപതിനായിരത്തോളം പേരില്‍ നടത്തിയ പഠനത്തിലാണ് മുളക് ആയുസ്സ് കൂട്ടുമെന്നു മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും ക്യാന്‍സറിനും പ്രതിവിധിയാണെന്ന് കണ്ടെത്തിയത്. അതോടൊപ്പം പൊണ്ണത്തടി കുറക്കാനും മുളകിന് കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ആയ കാപ്സിൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്.
വിറ്റാമിനുകളുടെ കലവറയാണ് പച്ചമുളക്. കലോറി ഒട്ടും അടങ്ങിയിട്ടില്ലാത്ത പച്ചമുളകില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. കൂടാതെ പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കനും വിറ്റാമിന്‍ സി സഹായകരമാണ്.
വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കുകയും ചെയ്യും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും.
Post Your Comments