IdukkiKeralaNattuvarthaLatest NewsNews

അടിമാലിയിലെ ബസപകടം : വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്

ഇടുക്കി: അടിമാലി മുനിയറയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്.

Read Also : ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത്; ഇങ്ങനെ ഉപയോ​ഗിക്കാം

വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായെത്തിയവർ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

മിൽഹാജിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button