MollywoodLatest NewsNewsEntertainment

ആര്യയുമായി ലിവിങ് ടുഗദർ, പ്രഭുദേവയുടെ ആദ്യ ഭാര്യ പ്രശ്നമുണ്ടാക്കി: നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി നടൻ

കരിയറിന്റെ തുടക്കകാലത്ത് നയന്‍താര ചിലമ്പരസനെയാണ് പ്രണയിച്ചത്.

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് നടന്‍ ബൈലവന്‍ രംഗനാഥന്‍. തമിഴ് സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബൈലവന്‍. ആര്യ, പ്രഭുദേവ തുടങ്ങിയ താരങ്ങളുമായുള്ള നയൻതാരയുടെ പ്രണയജീവിതവും വിവാദങ്ങളെയും കുറിച്ചാണ് നടൻ പങ്കുവച്ചത്.

‘കരിയറിന്റെ തുടക്കകാലത്ത് നയന്‍താര ചിലമ്പരസനെയാണ് പ്രണയിച്ചത്. അത് പരാജയപ്പെട്ടു. പിന്നെ സിനിമകളൊക്കെ ചെയ്തോണ്ടിരിക്കുന്നതിനിടയില്‍ പ്രഭുദേവയുമായി ഇഷ്ടത്തിലായി. ഇരുവരും വിവാഹനിശ്ചയം വരെ ആ ഇഷ്ടത്തെ കൊണ്ട് പോയി. എന്നാല്‍ തന്റെ ആദ്യഭാര്യയെയും അതിലുള്ള മക്കളെയും ഒഴിവാക്കി വരാന്‍ പ്രഭുദേവ മടിച്ചു. അത് നയന്‍താരയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് ആ ബന്ധവും അവസാനിക്കുന്നത്. ഇതിനിടയില്‍ കുറച്ച് കാലം നടന്‍ ആര്യയുടെ കൂടെ നയന്‍താര ലിവിംഗ് ടുഗദറായി ജീവിച്ചിരുന്നു. അത് മറക്കാന്‍ പറ്റില്ല.’- ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.

read also: മധ്യവയസ്‌ക്കനെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തള്ളിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഭവം: യുവതി അറസ്റ്റിൽ

‘ആര്യയും നയന്‍താരയും മലയാളികള്‍ കൂടിയായതിനാല്‍ തുടക്കത്തിലെ നല്ല സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിലേക്ക് വരെ അതെത്തി. അതിന് ശേഷമാണ് വിഘ്നേശ് ശിവനുമായി ഏഴ് വര്‍ഷത്തോളം പ്രണയിച്ചത്. ജീവിതത്തില്‍ പല പ്രണയങ്ങളിലൂടെയും കടന്ന് പോയ നയന്‍താര ഓരോ തവണയും അവര്‍ തന്നെ സംരക്ഷിക്കുമെന്നും അവരുടെ കൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അതൊന്നും നടന്നില്ല’- ബൈലവന്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button