ദുബായ്: യുഎഇയിൽ 2023 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.78 ദിർഹമായിരിക്കും നിരക്ക്. ഡിസംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.30 ദിർഹമായിരുന്നു നിരക്ക്.
Read Also: അടുത്ത വർഷം മുതൽ രാജ്യത്ത് ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ഡിമാൻഡ് വർദ്ധിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്പെഷ്യൽ 95 പെട്രോളിന് ജനുവരി 1 മുതൽ 3.18 ദിർഹമാണ് വില. ഡിസംബർ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.18 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.59 ദിർഹമാണ് ജനുവരി മാസത്തെ നിരക്ക്. ഡിസംബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.11 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.29 ദിർഹമാണ് ജനുവരി മാസത്തെ നിരക്ക്. 2022 ഡിസംബർ മാസത്തിൽ ലിറ്ററിന് 3.74 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.
Read Also: സജി ചെറിയാന്റെ സത്യപ്രതിജ്ഞാദിനം കോണ്ഗ്രസ് കരിദിനമായി ആചരിക്കും: കെ. സുധാകരന്
Post Your Comments