ലക്‌നൗ : 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ എറിഞ്ഞു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഘോസി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ മാലിന്യം കളയാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
Read Also: ‘ബിജെപി അപ്രത്യക്ഷമാകും: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി
ബലാത്സംഗത്തിന് ശേഷം ഇവര്‍ കുട്ടിയെ അകലെയുള്ള കൃഷിയിടത്തിലെ കുഴല്‍ക്കിണറിലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവിടെ വന്ന തൊഴിലാളികള്‍ കുട്ടിയെ കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
വീടിന് 200 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അഡീഷനല്‍ എസ് പി ത്രിഭുവന്‍ നാഥ് പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
Post Your Comments