CinemaLatest NewsNews

ജന ഗണ മനയുടെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ട്: സുരാജ് വെഞ്ഞാറമൂട്

പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ജന ഗണ മന. ചിത്രത്തിന്റെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ടെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറയുന്നു. സിനിമയുടെ റിലീസിന് മുമ്പ് തന്നെ അമ്പത് കോടി ക്ലബ്ബിൽ കയറി എന്നൊക്കെയാണ് ലിസ്റ്റിൻ പറയുന്നതെന്നും താരം പറഞ്ഞു. എന്നാലും എന്റെളിയ എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ലിസ്റ്റിനും പൃഥ്വിരാജും ജന ഗണ മന കഴിഞ്ഞ് ഇതുപോലെ ഇവിടെയിരുന്ന് വലിയ തള്ളൊക്കെ നടത്തിയിരുന്നു. ജന ഗണ മന സെക്കന്റ് പാർട്ട് വരുമെന്നാണ് പറഞ്ഞത്. എന്നാൽ, അത് വെറും തള്ള് മാത്രമാണ്. അങ്ങനെ ഒരു സംഭവമൊന്നുമില്ല. പക്ഷെ അതുപോലെ ഒന്നും തള്ളാൻ ഞങ്ങളുടെ ഈ സിനിമയിൽ ഒന്നുമില്ല. അല്ലെങ്കിൽ പിന്നെ ലിസ്റ്റിനൊക്കെ ചെയ്യുന്ന ഒരു പരിപാടിയുണ്ട്’.

‘സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം അമ്പത് കോടി ക്ലബ്ബിൽ കയറി എന്നൊക്കെയാണ് പറയുന്നത്. അങ്ങനെ കുറെ തള്ളുകളൊക്കെ വരാറുണ്ട്. ഇനി ലിസ്റ്റിനായതുകൊണ്ട് ഞാനൊരു കാര്യം പറയാം, ദയവ് ചെയ്ത് ഈ സിനിമ റിലീസിന് ശേഷം ഒരു ഇരുപത്തിയഞ്ച് കോടി ക്ലബ്ബിലൊക്കെ കയറ്റിക്കോ. റിലീസിന് മുമ്പ് അത്രയുമൊന്നും എഴുതരുത്’.

Read Also:- തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളം, സംഘപരിവാര്‍ രാജ്യത്തെ തകര്‍ക്കുന്നു: അരുന്ധതി റോയി

‘എന്തായാലും ഒരു ഇരുപത്തിയഞ്ച് കോടി ക്ലബ്ബ് എന്നൊക്കെ ലിസ്റ്റിൻ ഇടുമല്ലോ അല്ലേ. ഞങ്ങളുടെ ഈ സിനിമ പാവങ്ങളുടെ വള്ളം കളിയാണ്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ ഓളങ്ങൾ മാത്രമേ നിങ്ങൾ പ്രതീക്ഷിക്കാവു. ഞാൻ പറഞ്ഞതുപോലെ ചെറിയ ഓളങ്ങളിലൂടെയാണ് സിനിമ പോകുന്നത്. എന്തായാലും ഈ സിനിമ എല്ലാവരും തിയേറ്ററിൽ പോയി കാണണം’ സുരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button