സൈപ്രസ്: പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പുമായി ഇന്ത്യ. കാതലായ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയോളം തീവ്രവാദം ഒരു രാജ്യവും അനുഭവിച്ചിട്ടില്ല്ലെന്നും വെള്ളിയാഴ്ച നടന്ന സൈപ്രസ് സന്ദർശന വേളയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെ സാധാരണവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളോട് വിലപേശാൻ ഞങ്ങൾ ഒരിക്കലും തീവ്രവാദത്തെ അനുവദിക്കില്ല. എല്ലാവരുമായും നല്ല അയൽപക്ക ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, എന്നാൽ അതിനർത്ഥം തീവ്രവാദത്തെ ന്യായീകരിക്കുകയോ സാധാരണവൽക്കരിക്കുകയോ ചെയ്യുമെന്നല്ല,’ പാകിസ്ഥാനെ പരാമർശിക്കാതെ വിദേശകാര്യമന്ത്രി പറഞ്ഞു.
ഏറ്റെടുക്കൽ നടപടി വിജയകരം, ഫോർഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റ സ്വന്തമാക്കി
ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളിൽ, കോവിഡ് സമയത്ത് വെല്ലുവിളികൾ രൂക്ഷമായിട്ടുണ്ടെന്നും ചൈനയുമായുള്ള ബന്ധം സാധാരണമല്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ‘കോവിഡ് സമയത്ത് ഞങ്ങളുടെ അതിർത്തികളിൽ ഞങ്ങൾക്ക് വെല്ലുവിളികൾ രൂക്ഷമായിട്ടുണ്ട്. ചൈനയുമായുള്ള ബന്ധം സാധാരണമല്ല, കാരണം ഏകപക്ഷീയമായി എൽഎസി മാറ്റാനുള്ള ഒരു ശ്രമത്തിനും ഞങ്ങൾ സമ്മതിക്കില്ല,’ അദ്ദേഹം പറഞ്ഞു.
Post Your Comments