അബുദാബി: ഫ്‌ളാറ്റുകളിലും വില്ലകളിലും അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന കർശനമാക്കുമെന്ന് അബുദാബി. ഫ്‌ളാറ്റുകളിലും വില്ലകളിലും അനുവദിനീയമായതിൽ കൂടുതൽ പേർ താമസിക്കുന്നുണ്ടോ എന്നറിയാൻ അബുദാബിയിൽ നാളെ മുതൽ പരിശോധന ശക്തമാക്കും. അനധികൃത താമസം തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തുന്നത്.
Read Also: ‘നല്ല അയൽപക്ക ബന്ധം വേണം, പക്ഷേ…’: പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പുമായി ഇന്ത്യ
നിയമ ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് 5000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു ഫ്‌ളാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിച്ചാൽ 5000 മുതൽ 12,500 ദിർഹം വരെയാണ് പിഴ. ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
Post Your Comments