സംരംഭകർക്കായി ബിസിനസ് ഇനിഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കാനൊരുങ്ങി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്. 10 ദിവസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമാണ് സംഘടിപ്പിക്കുക. ജനുവരി 17 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ സംരംഭകർക്ക് പങ്കെടുക്കാവുന്നതാണ്. കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്.
വ്യത്യസ്ഥവും നൂതനവുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിസിനസിന്റെ നിയമവശങ്ങൾ, ആശയ രൂപീകരണം, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ബാങ്കിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജിഎസ്ടി, സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ സെഷനുകളാണ് പ്രോഗ്രാമിൽ ഉൾക്കൊള്ളിക്കുക.
Also Read: മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ബിസിനസ് ഇനിഷ്യേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി എന്നിവ ഉൾപ്പെടെ 10 ദിവസത്തേക്ക് 5,900 രൂപയാണ് അടയ്ക്കേണ്ടത്. ജനുവരി 6 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
Post Your Comments